Thursday, May 19, 2011

സ്സെയ്റ്റ്

        വെളുത്ത ചട്ടക്കൂടിനാല്‍  ചുറ്റപ്പെട്ട  കൃഷ്ണ ശിലയുടെ നിറമാര്‍ന്ന  സ്സെയ്റ്റ് , എന്നാല്‍ ആ കറുപ്പില്‍ വെളിച്ചം വിതറുന്ന വെളുത്ത അക്ഷരങ്ങള്‍  അവനെ ജ്ഞാനീയാകുന്നു .  എഴുതിയും മായ്ച്ചും   , വടിവൊത്ത   അക്ഷരത്തില്‍  പേര് എഴുതിയ  ആ ചട്ടക്കൂടും കറുത്ത് തുടങ്ങി . അഴുക് ചട്ടക്കൂടില്‍ മാത്രമായിരുന്നു ആ കറുത്ത പ്രതലം കുടുതല്‍  തിളങ്ങുകയായിരുന്നു . 
        ഒടുവില്‍  അവന്‍റെ കയ്യില്‍ നിന്നും     അറിഞ്ഞോ അറിയാതെയോ  താഴെ വീണു   പൊട്ടിച്ചിതറി കഷ്ണങ്ങളായി ചട്ടക്കൂടില്‍ നിന്നും  വേര്‍പ്പെട്ടു കിടക്കുമ്പോഴും സ്സെയ്റ്റ്    വേവലാതിപ്പെടുകയായിരുന്നു. മകനെ ,നിനക്ക്  വേദനിച്ചുവോ   ?അപ്പോഴും അവന്‍റെ പെരുവിരലിനോട് ചേര്‍ന്നു  കിടന്നിരുന്ന  സ്സെയ്റ്റ് കഷ്ണതിലും മായ്ച്ചു എഴുതാമായിരുന്നു 

Tuesday, May 17, 2011

പുരോഗതി

 സംഗീതത്തില്‍ 
പുരോഗതി
സംഭവിക്കുന്നു 
ഇന്ന് സംഗീതം  
ഷ്ഡജത്തില്‍  നിന്ന് 
ഋഷഭത്തില്‍  
എത്തിയിരിക്കുന്നു 

Tuesday, May 10, 2011

മാതൃത്വം


മഴ ചാഞ്ഞു പെയ്യുകയായിരുന്നു ,മഴനുലുകളെ വേദനിപ്പിക്കാതെ .അവള്‍ എഴുന്നേറ്റു ചുറ്റും നോക്കി,തുണികിടക്കയിലെ ഗാന്ധിതലകള്‍ അവളെ നോക്കി ചിരിക്കുന്നു ഉണ്ടായിരുന്നു , പുല്‍ക്കൊടിയെ നുണയുന്ന അഗ്നിനാമ്പ് പോലെ .അമ്മയുടെ സ്വാന്തനസ്പര്‍ശതോടെ ആ നോട്ടുകള്‍ പാല്‍മണമാര്‍ന്ന കീറതുണിയില്‍ പൊതിഞ്ഞു മാറോടെ അണഞ്ഞു.  ശേഷം "കുട്ടിയെ വില്‍പനക്ക്‌ "  എന്ന ബോര്‍ഡ്‌ തിരിച്ചിട്ടു , അപ്പുറത്ത്‌ താന്‍ മുന്‍പേ എഴുതിയ "പാലുള്ള മുലകള്‍ വാടകക്ക്‌ "എന്നു തന്നെയന്നു ഉറപ്പുവരുത്തി .

Thursday, May 5, 2011

മൂന്നാംകര തേടി ..


ഓളങ്ങളുടെ താരാട്ടില്‍
‍തോണി നീങ്ങുന്നു
അക്കരയെയും
ഇക്കരയുമില്ലാതെ
മൂന്നാംകര തേടി
തോണി നീങ്ങുന്നു
പങ്കായമില്ലാതെ
ഗദ്ഗദങ്ങളുടെ
താരാട്ടിലെന്നപോലെ
തൊട്ടിലിന്‍റെ
നനുത്ത ഗാനം പോലെ
തോണി നീങ്ങുന്നു
കാണാത്ത
മൂന്നാംകര തേടി ........ .