Wednesday, June 29, 2011

റോസാപ്പൂക്കള്‍

          എന്നെ കാത്തിരിക്കുന്ന  റോസാപ്പൂക്കള്‍ക്കായി  മനസ്സ് തിടുക്കപ്പെടുകയായിരുന്നു , അനാവൃതയാകാന്‍  സമയമെടുക്കുന്ന   മെയില്‍ബോക്സ്‌ ഇനെ ശപിച്ചു കൊണ്ട്. അതെ  സൗഹൃദത്തിന്‍റെ ആ റോസാപ്പൂക്കള്‍    കുസൃതികാരനായ  സുഹൃത്തായ്,കരുതലുള്ള  ഏട്ടനായ്  ,പിന്നെ പിന്നെ  ഗുരുവായൂരിലെ  എന്‍റെ കള്ളകണ്ണനായി മാറുമ്പോള്‍  , സ്വപ്നങ്ങളുടെ സാമാന്യത്തില്‍  പ്രണയത്തിന്‍റെ   അര്‍ത്ഥാന്തരന്യാസങ്ങള്‍ കണ്ടെത്തുകയായിരുന്നു  ഞാന്‍ . ഇളംവെയിലാര്‍ന്ന  പകലില്‍  ആകാശത്തിന്‍റെ കണ്ണുനീര്‍  വീണുകുതിര്‍ന്ന പുതുമണ്ണ് പോലെ .
      ശിശിരവും ഹേമന്തവും  വേനലും കടന്നു ആ പ്രണയം പിന്നെയും മഴയെ കാത്തിരുന്നു .  അവന്‍  പറഞ്ഞ കഥകളില്‍  ഏച്ചുകെട്ടലുകള്‍ മുഴച്ചു തുടങ്ങിയപ്പോള്‍,  ഞാറ്റല്‍മഴ  ഇടിയും മിന്നലുമായി     രോഷഭാവത്തോടെ  ലാപ്‌ടോപ്പും   , മുറ്റവും  , തൊടിയും  കടന്നു  വേലികെട്ടുകളെ  വകഞ്ഞുമാറ്റി  കൊണ്ട്   നാട്ടുവഴികളിലേയ്ക്ക്  പാഞ്ഞുഒഴുകുകയായിരുന്നു . ആ കുത്തിയൊഴുകില്‍   നിസ്സഹായമായി  ഒഴുകിനോടെത്തു  നീങ്ങുകയായിരുന്നു  സ്ക്രീനില്‍  നിന്നും  അടര്‍ന്നുവീണ  രക്തനക്ഷത്രത്തിന്‍റെ നിറമാര്‍ന്ന  റോസാപ്പൂഇതളുകള്‍ ......