Saturday, July 18, 2009

ഇത് കവിത

ഇതു കവിത
ദിനാന്ത്യത്തില്‍
എനിക്ക്
  ഉരുകിയൊലിക്കുവാന്‍ 
എന്നെ തോല്പിച്ച
പകലിനോടു
പൊരുതി
 അജയ്യയാകുവാന്‍ 
വേദനയുടെ
ആഴിയില്‍
ആര്‍ത്തലച്ചു
പെയ്യുവാന്‍
സ്വാന്തനത്തിന്‍റെ
നിറവില്‍
ഒരു മഴനുലായ്‌
അരിച്ചിറക്കുവാന്‍
സ്വപ്നങ്ങളുടെ
മഴ കുളമ്പടികള്‍ക്ക്
കാതോര്‍ക്കുവാന്‍
പിന്നെ
സ്ഥിരതയുടെ അക്കരെയെയും
ഇക്കരെയെയും തകര്‍ത്ത്
നിശബ്ദതയുടെ    മു‌ന്നാംകര
തേടി തുഴയുവാന്‍,
അകം ലോകത്തിന്‍റെയും
പുറം ലോകത്തിന്‍റെയും
തീരങ്ങളെയും വിട്ട്,
ലാവണ്യാനുഭവത്തിന്‍റെ
പരകോടിയിലെക്ക്
തീരാത്ത യാത്രയാകുവാന്‍
ഒടുവില്‍
ഉരുകിയൊലിച്ചു
തുലികതുമ്പിലുടെ
ഒഴുകി ,
വാക്കായ്
വരിയായ്‌
കവിതയായ്‌
എനിക്ക്
എന്നോട്‌ തന്നെ
കലഹിക്കണം
ഈ ഇരുട്ട് മുറിയില്‍
എനിക്ക്
എന്നോട്‌ തന്നെ
കലഹിക്കണം   

2 comments:

  1. ഈ കവിതയില്‍
    എന്റെ ഹൃദയം കുടികൊള്ളുന്നു
    വായനക്കാരെന്റെ മിടിപ്പും കു‌ടി ചേരുമ്പോള്‍
    കവിതക്ക്‌ ജീവന്‍ വയ്ക്കുന്നു

    ReplyDelete
  2. വാക്കുകള്‍
    മഴനൂലായി പെയ്തിറങ്ങി,
    പുഴപോലെ പരന്നൊഴുകുന്നു..

    നല്ല കവിത,
    ഒരു മുള പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു..ആശംസകള്‍!!

    ReplyDelete