ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ തുടുങ്ങുന്നത് മഞ്ചാടിക്കുരു
കൂട്ടിയായിരുന്നു .ഒപ്പം കുന്നിക്കുരുകളും പെന്‍സിലിന്റെ മുറികഷ്ണങ്ങളും
കൂട്ടി കൂട്ടുവാന്‍ പഠിച്ചു . വളപൊട്ടുകള്‍ നിറങ്ങള്‍ക്കനുസൃതമായി
പിന്നെയും പിന്നെയും കൂട്ടി ചോക്ക് പെന്‍സിലുകള്‍ക്ക് കണക്കു പറഞ്ഞു .
രണ്ടുകിളിയും ,കപ്പലും , വിമാനവും ഉള്ള തീപ്പെട്ടിപടങ്ങള്‍ കൂട്ടിവെച്ചു
ബാല്യത്തിന്റെ നിറപ്പകിട്ടുകള്‍ സ്വന്തമാക്കി . തൊടിയിലെ ഇലഞ്ഞിപ്പൂ
പെറുക്കി മാല കെട്ടി അതും പോരഞ്ഞു രക്ഷസ്സിനു മുന്‍പിലെ പിച്ചകപ്പൂവും
പറിച്ചു മാല കോര്‍ത്ത് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടുവാന്‍ പഠിച്ചു ,
പിന്നെ മയില്‍പ്പീലി മാനം കാണാതെ പുസ്തകതാളിനുള്ളില്‍ ഒളിപ്പിച്ചതും ,ആ
മയില്‍പ്പീലി പെറ്റുപെരുകി ഒരായിരം മയില്‍പ്പീലി
കുഞ്ഞുങ്ങലുണ്ടാക്കുന്നത് സ്വപ്നം കണ്ടു കണക്കുകൂട്ടി , പാടത്തെ ചാലിലെ
വെള്ളത്തില്‍ കാലിട്ടിരുന്നതും ,എല്ലാം തെറ്റാത്ത കണക്കുകൂട്ടലുകള്‍
ആയിരുന്നു , ഈകണക്കുകൂട്ടലുകള്‍ക്ക് നിഷ്കളങ്കതയുടെ ഉത്തരമായിരുന്നു
അന്ന്. എന്നാല്‍ ഇന്നു വിരലുകളുടെ എണ്ണത്തെ പിന്നിട്ടു
കണക്കുകള്‍ മുന്നോട്ടു പായുമ്പോള്‍ എല്ലാ കണക്കുകളും ഉത്തരത്തിനു
അനുയോജ്യമായ സംഖ്യകളെ തേടിപ്പിടിക്കാനുള്ള കണക്കുകൂട്ടലുകളായി തീരുന്നു ,
ഒപ്പം പൊയ് മുഖങ്ങളുടെ ഭീകരതയും . ഇതായിരിക്കണം ജീവിതത്തിന്റെ വളര്‍ച്ച
എന്നു പറയുന്നത് . ശാസ്ത്രസാങ്കേതികവിദ്യകള്‍ കൈ കണക്കുകള്‍ക്ക്
അപ്പുറമുള്ള പുരോഗതിയില്‍ മനുഷ്യനെ എത്തിച്ചതും ...
No comments:
Post a Comment