Wednesday, May 30, 2012

ഡയറി


               ഏകാന്തമായ  ഒരു പകലിനെ കൂടി കൊന്നു , രക്തത്തില്‍ കുളിച്ചു  ഒരു കൊടുംങ്കാറ്റു  പോലെ അവന്‍  . ഒറ്റക്കണ്ണുള്ള  രാക്ഷസന്‍, ആ  കണ്ണുകള്‍ക്ക്‌ നാളുകള്‍ക്ക് ശേഷം പിന്നെയും  തിളക്കം വര്‍ദ്ധിച്ചിരിക്കുന്നു.വെളിച്ചം  നല്‍കിയ തെറ്റിനു കരള്‍  കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന  കഴുകനെ   പോലെ , ഓര്‍മ്മകള്‍ തിളക്കമാര്‍ന്ന  കൊക്കും നഖങ്ങളും    കൊണ്ടു ആര്‍ത്തു വലിക്കുകയായിരുന്നു.  ചോദ്യശരങ്ങള്‍ സമയത്തിന്റെ തീവണ്ടിക്കു തലവെച്ച  നിമിഷങ്ങളെ വിചാരണ ചെയ്തു  അര്‍ത്ഥമില്ലാത്ത  ഇരുട്ടിന്റെ തിരശ്ശീലകളിലേക്ക് തള്ളി മാറ്റപ്പെട്ടു .  , ചോദ്യചിഹ്നങ്ങള്‍ ആശ്ചര്യ ചിഹ്നങ്ങളായി  മാറുംവരെ  മാത്രം .  ജീവിത യാഥാര്‍ത്ഥ്യത്തിന്റെ മുള്‍ക്കീരിടങ്ങള്‍ കുരിശു മരണങ്ങളാക്കി ഉയിര്‍ത്തേഴുന്നേല്‍പ്പുകള്‍ സ്വപ്നങ്ങളുടെ  നിറനിലാവിലേക്ക്   കൊണ്ടു ച്ചെന്നെത്തിക്കുന്നു . 
                  ഈ ഡയറി  താളുകളില്‍ വരവുചെലവുകണക്കുകള്‍  കുട്ടിക്കിഴിച്ച് " ഇന്നു ഞാന്‍ ജീവിച്ചുവോ ?" എന്ന ചോദ്യത്തിനു   ഉത്തരം തേടുമ്പോള്‍  , എന്നത്തേയും പോലെ ഉത്തരം ,ചോദ്യചിഹ്നം  മാത്രമായിരികുകയും  ചെയ്യവേ ,    , ഈ ഒറ്റക്കണ്ണന്‍ രാക്ഷസന്റെ  മരണവും കാത്തു , അടുത്ത പകലിനായി   കാത്തു കിടക്കുന്നു , പ്രൊമിത്യുസിനെ പോലെ  അടുത്ത പകലില്‍ കഴുകന് കൊത്തിവലിക്കാനുള്ള  കരളുമായ്‌ ., ബന്ധിക്കപെട്ട  ചങ്ങലകള്‍ക്ക്  നടുവില്‍ വേട്ടയാടപ്പെടുന്ന നിഴല്‍ച്ചിത്രം  മാത്രമാകുന്നു  .