മധുരദുഃഖമയമായ കാത്തിരിപ്പിനു തുടക്കം കുറിച്ചുകൊണ്ട് എന്ന പോലെ രഥചക്രഘോഷം , കുളമ്പൊച്ച ...എങ്കിലും നിന്‍റെ കണ്ണുനീര്‍ നിറഞ്ഞ മിഴികളില്‍ നിറഞ്ഞത് ഞാന്‍ മാത്രമായിരുന അതെ കണ്ണന്‍റെ മാത്രം രാധ.... പ്രണയത്തിന്‍റെ അര്‍ത്ഥന്തരന്യാസങ്ങളില്‍, നീ എന്നും മായയില്‍ മായണെന്നു അറിഞ്ഞുകൊണ്ട് ജീവിക്കുന്ന ആ കള്ളകണ്ണന്‍ തന്നെ . . . ഓളം തല്ലുന്ന മഹാനദി വകഞ്ഞ് നിഴല്‍പ്പാമ്പു തുണ നിന്നു നനഞ്ഞു ഒലിച്ചു ഇരുട്ടത്ത് നിന്‍റെ എഴുന്നള്ളത് .. നിന്‍റെ വരവ് ഒരു ഉത്സവമായി . കള്ള ച്ചിരിയായി, കളിയായി ,കുസൃതിയായി ,മണ്ണുതിന്നലായി കട്ടുതീറ്റയായി , പാല്‍ക്കുടം പൊട്ടിക്കലായി, ചോലവാരലായി , ഓടക്കുഴല്‍ വിളിയായി , മധുര പ്രണയലീലയായി , രാസലീലയായി ഒടുവില്‍ അനിവാര്യമായ വിരഹം . നിന്‍റെ വിട പറച്ചലില്‍ ഞാന്‍ ഒരു ശിലാബിംബമായി മാറുമ്പോള്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും എന്‍റെ പ്രണയം ആത്മാര്‍ത്ഥമായിരുന്നു . ( അതെ , അതിനു തെളിവാണല്ലോ ഞാന്‍ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ അനുരാധ എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ , അതിലെ ആരും കൊതിക്കുന്ന മനോഹരമായ ഫോട്ടോകള്‍( ഗൂഗിള്‍ നിനക്ക് നന്ദി , ഒപ്പം കടപ്പാടും ) - അഡോബ് ഫോട്ടോഷോപ്പിന്‍റെ പുണ്യം , ലെക്കിനെ പിന്തുടര്‍ന് നേടിയ അന്യരായ കുട്ടുകാര്‍ . എല്ലാം ആത്മാര്‍ത്ഥതയുടെ ടൈം ലൈനുകള്‍ മാത്രം ... ) ഇനിയും ഒരു കൃഷ്ണായനത്തിനായി കതോര്‍ക്കുമ്പോള്‍ ... , ഈ വിരഹവേദന ഒടുക്കുവാന്‍ അല്ല , ഇനിയും ഒരു വിരഹ വേദനയുടെ മാധുര്യം നുണയുവാന്‍ അഡ്രസ്സ് ബാറില്‍ കേരള ചാറ്റ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ഞാന്‍ ഓര്‍ത്തു .. ഇന്നു നിക്ക് നെയിം രാധ വേണ്ട അല്പം കുടി ആത്മാര്‍ത്ഥത സ്ഫുരിക്കുന്ന ഒരു പേര് ആവാം , മീര .. അതു മതി ഒകെ .. തിയ്യിനെ സ്നേഹിക്കുന ഈയ്യാംപാറ്റകളെ പോലെ ആഞ്ഞുടുക്കുന്ന വിന്‍ഡോകള്‍ ഈ പേരിന്‍റെ തീവ്രതയെ ആയിരുന്നുവോ വെളിപ്പെടുത്തിയത് ? ... ... എങ്കിലും പ്രണയം ആത്മാര്‍ത്ഥമായിരുന്നു
No comments:
Post a Comment