എന്റെ ഇഷ്ട്ടങ്ങളെ  , മോഹങ്ങളെ  ,തേച്ചു മിനുക്കി  പണപ്പെട്ടിയില്‍  ഞാന്‍ എണ്ണികൂട്ടി  വെച്ചിരുന്നു ,അതാണ് എന്റെ മഞ്ചാടിക്കുരുകള്‍ .  എന്നും ഞാന്‍ എണ്ണി തിട്ടപ്പെടുത്തിയിരുന്ന ആ  മഞ്ചാടിക്കുരുകള്‍ക്കിടയിലും ,വേദനയുടെ ,നഷ്ട്ടങ്ങളുടെ കരിനിഴല്‍ വീണ ,കറുത്ത ഉണ്ടക്കണ്ണുള്ള  കുന്നിക്കുരുകള്‍  ഉണ്ടായിരുന്നു . എന്റെ ഗുരുവായൂരിലെ  കള്ളക്കണ്ണന്റെ കുസൃതി  പോലെ .ഇതു  മഞ്ചാടിക്കുരു നിറഞ്ഞ  ചെമ്പുപാത്രം . എന്റെ ചങ്കിലെ ചോരയുടെ നിറമുള്ള ,സൂര്യന്റെ  അന്തിച്ചുവപ്പ്‌  നിറഞ്ഞ , മാണിക്യക്കല്ലിന്റെ    തിളക്കമുള്ള  ,എന്തിനു ചുണ്ടിനു നിറം പോരാഞ്ഞു  തേച്ചു പിടിപ്പിച്ച  ലിപ്സ്റ്റിക്കിന്റെ നിറമുള്ള ,ശക്തിയുടെ  സൗന്ദര്യം സ്വന്തമാക്കിയ  , മഞ്ചാടിക്കുരുകള്‍  നിറഞ്ഞ ചെമ്പുപാത്രം,   ഓര്‍മ്മങ്ങളുടെ  ഒളിമങ്ങാത്ത   ചെമ്പുപാത്രം