എന്റെ ഇഷ്ട്ടങ്ങളെ , മോഹങ്ങളെ ,തേച്ചു മിനുക്കി പണപ്പെട്ടിയില്‍ ഞാന്‍
എണ്ണികൂട്ടി വെച്ചിരുന്നു ,അതാണ് എന്റെ മഞ്ചാടിക്കുരുകള്‍ . എന്നും
ഞാന്‍ എണ്ണി തിട്ടപ്പെടുത്തിയിരുന്ന ആ മഞ്ചാടിക്കുരുകള്ക്കിടയിലും
,വേദനയുടെ ,നഷ്ട്ടങ്ങളുടെ കരിനിഴല്‍ വീണ ,കറുത്ത ഉണ്ടക്കണ്ണുള്ള
കുന്നിക്കുരുകള്‍ ഉണ്ടായിരുന്നു . എന്റെ ഗുരുവായൂരിലെ കള്ളക്കണ്ണന്റെ
കുസൃതി പോലെ .ഇതു മഞ്ചാടിക്കുരു നിറഞ്ഞ ചെമ്പുപാത്രം . എന്റെ ചങ്കിലെ
ചോരയുടെ നിറമുള്ള ,സൂര്യന്റെ അന്തിച്ചുവപ്പ് നിറഞ്ഞ ,
മാണിക്യക്കല്ലിന്റെ തിളക്കമുള്ള ,എന്തിനു ചുണ്ടിനു നിറം പോരാഞ്ഞു
തേച്ചു പിടിപ്പിച്ച ലിപ്സ്റ്റിക്കിന്റെ നിറമുള്ള ,ശക്തിയുടെ സൗന്ദര്യം
സ്വന്തമാക്കിയ , മഞ്ചാടിക്കുരുകള്‍ നിറഞ്ഞ ചെമ്പുപാത്രം,
ഓര്‍മ്മങ്ങളുടെ ഒളിമങ്ങാത്ത ചെമ്പുപാത്രം
No comments:
Post a Comment