Friday, April 6, 2012
ഇതു എന്റെ ,മഞ്ചാടിക്കുരുകള്‍
Thursday, April 5, 2012
മഞ്ചാടിക്കുരു
ഒരിക്കല്‍ ഒരിടത്ത് ഒരു മഞ്ചാടിക്കുരു ഉണ്ടായിരുന്നു .
കണ്ണെത്താത്ത മരക്കൊമ്പില്‍ പുറംതോടിന്റെ ഇത്തിരി കണ്ണിലൂടെ മാനത്തെ
നോക്കി കഴിയുമ്പോഴും അവള്‍ക്ക് കൊതിയായിരുന്നു ഈ ലോകത്തെ കാണുവാന്‍ .
ഒരിക്കല്‍ ആ പുറം തോടിന്റെ പൊക്കിള്‍ക്കൊടി ബന്ധം മുറിഞ്ഞു അവള്
താഴെയെത്തി .
ഈ മണ്ണില്‍ ആരും
അവളെ കണ്ടില്ല , അവള് ഈ വരണ്ട മണ്ണില്‍ ഉറക്കമായി . മഴത്തുള്ളികളുടെ
തലോടലില്‍ ,അവളില്‍ ഉറങ്ങികിടന്നിരുന്ന ഈ ലോകം കാണുവാനുള്ള ആഗ്രഹം
ഉണര്‍ന്നു .
പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ,കനമാര്‍ന്ന തോടുകളെ
പൊട്ടിചിതറിച്ചു അവളില്‍ വിടര്‍ന്നു , കൊതിയോടെ ലോകം കണ്ടു വളര്‍ന്നു
വലുതായി . ഇലകളായി , ചില്ലകളായി , പിന്നെ പൂക്കളായി പിന്നെ പിന്നെ ഈ
ലോകത്തെ കാണുവാനുള്ള കൊതിയോടെ ആയിരംകണ്ണുകളുമായി ഒരായിരംമഞ്ചാടിക്കുരുകള്
അതെ , ചങ്കിലെ ചോരയുടെ നീര്തുള്ളികള്
........... ഇതു പുറം കാഴ്ചയുടെയും അകം കാഴ്ചയുടെയും മഞ്ചാടിചുവപ്പുകള്
Subscribe to:
Posts (Atom)